പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് കുമരം കോട് വീട്ടിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മൂർത്തി (52) ആണു മരിച്ചത്.ഇന്നലെ വൈകിട്ട് ആറോടെ യാണു സംഭവം. കിണറിനോടു ചേർന്നുള്ള നടവഴിയിലൂടെ പോകുമ്പോൾ അബദ്ധത്തിൽ സ്ലാബിൽ ചവിട്ടി കിണറ്റിലേക്കു വീ ഴുകയായിരുന്നുവെന്നു കരുതുന്നു.കിണറ്റിലേക്കു വീണ മൂർത്തിയുടെ ദേഹത്തേക്കു വലിയ കോൺക്രീറ്റ് സ്ലാബ് പതിച്ചു. ഇതാണ് മരണകാരണം. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്ത് എടുത്തത്.
വീഴ്ചയുടെ അഗാധത്തിൽ കിണറിന്റെ സ്ലാബ് ഇടിഞ്ഞു ആൾ കിണറ്റിലേക്ക് വീഴുകയും ശരീരത്തിൽ കൂടി വലിയ സ്ലാബ് വീണു വെള്ളത്തിനടിയിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജു കൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനൂജ് ഭാസ്കർ,അബ്ബാസി, പ്രവീൺ, അനീഷ് ജി നായർ, ആർഷ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനത്തനം നടത്തിയത്.