കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പിണ്ണാക്കനാടിന് സമീപം സ്‌കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പിണ്ണാക്കനാട് ടൗണിന് സമീപം സൂര്യ ഗ്യാസ് വളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ സ്‌കൂൾ ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. വിദ്യാർത്ഥികളെ കയറ്റുന്നതിനായി പോകും വഴിയായിരുന്നു അപകടം. സ്‌കൂൾ ബസ്സിൽ വിദ്യാർഥികൾ ആരും ഉണ്ടായിരുന്നില്ല.
കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന സെന്റ് ജോർജ് ബസുമായാണ് സ്‌കൂൾ ബസ് കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ ഒരു കാറും അപകടത്തിൽപ്പെട്ടു. കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്‌കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.