ലോഡ് കയറ്റാനെത്തിയ ലോറിയുടെ ക്യാബിനുള്ളിലിരുന്ന് ഡ്രൈവർ മരിച്ചു. കുറിച്ചി നെടുംപെട്ടിമറ്റം വീട്ടിൽ മോഹനൻ കേശവന്റെ മകൻ മൊഹിഷ് മോഹൻ(30) ആണ് മരിച്ചത്.
ചാമംപതാൽ ഷാപ്പുംപടിയിലുള്ള സ്വകാര്യ കമ്പിനിയിൽ ചൊവ്വാഴ്ച വാഹനവുമായി ലോഡ് കയറ്റാനെത്തിയതായിരുന്നു ഇദ്ദേഹം. ലോഡ് കയറ്റാൻ താമസമുള്ളതിനാൽ ക്യാബിനുള്ളിൽ തന്നെ വിശ്രമിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 3.30 ഓടെ ഇദ്ദേഹത്തെ അവശനിലയിൽ മൂക്കിൽ നിന്ന് രക്തം വരുന്ന നിലയിൽ കാണപ്പെട്ടു. ഉടൻതന്നെ ഇവിടെ ഉണ്ടായിരുന്നവർ ചേർന്ന് ഇദ്ദേഹത്തെ കൊടുങ്ങൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.