മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിനോട് അനുബന്ധിച്ച് ബ്ലോക്ക് തലത്തിൽ തെരഞ്ഞെടുത്ത മാതൃക സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത എസ് പിള്ള യുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മ ണി ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാജി പാമ്പൂരി,
പി.എം ജോൺ, ബി ഡി ഒ സുജിത്ത്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ, രഞ്ജിത്ത് ജി.ഇ. ഓ സിയാദ് എന്നിവർ യോഗത്തിന് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. Git കങ്ങഴ, എസ് വി ആർ എൻഎസ്എസ് കോളേജ് വാഴൂർ, ( ഹരിത കലാലയം), സെൻമേരിസ് സ്കൂൾ ശാന്തിഗിരി പെരുങ്കാവ് ( ഹരിത വിദ്യാലയം ) ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം വാഴൂർ, കുടുംബാരോഗ്യ കേന്ദ്രം ഇടയിരിക്കപ്പുഴ, എന്നിവ മാതൃക ഹരിത സ്ഥാപനമായി തിരഞ്ഞെടുത്തത് . ഖര ദ്രവ മാലിന്യ സംസ്കരണം, ജലസംരക്ഷണം, മണ്ണ് സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ഊർജ്ജ സംരക്ഷണം ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് മാതൃക സ്ഥാപനമായി തിരഞ്ഞെടുത്തത്.