വാഴൂർ:ക്ഷീര മേഖലയ്ക്ക് ഉണർവ് നൽകി, ഏറ്റവും കൂടുതൽ തുക ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. 2023-24 വാർഷിക പദ്ധതി കാലയളവിൽ ക്ഷീര മേഖലയ്ക്ക് കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ തുക(37.4 ലക്ഷം) രൂപ വകയിരുത്തിയതിന് വാഴൂർ ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ ക്ഷീര സംഗമത്തിൽ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി ആദരവ് ഏറ്റുവാങ്ങി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് തന്നെയായിരുന്നു 2022-23 ലും ക്ഷീര മേഖലയ്ക്ക് ഏറ്റവും കൂടുതൽ തുക വകയിരുത്തിയത് . നിർവ്വഹണ ഉദ്യോഗസ്ഥനായ ക്ഷീരവികസന ഓഫീസർ ഷിഹാബുദ്ദീൻ റ്റി.എസ് നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ, പാലിന് സബ്ബ്സിഡി, മിനി ഡയറി ഫാം തുടങ്ങിയ പദ്ധതികൾ ക്ഷീരകർഷകർക്ക് പ്രയോജനകരമാകുന്നു.
news update: ക്ഷീരമേഖലയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മുന്നിൽ തന്നെ
2/02/2025
0
Tags



