പൊന്‍കുന്നം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഗ്രൗണ്ടില്‍ കായിക അടിസ്ഥാന സൗകര്യവും നിര്‍മ്മാണം, കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ കായിക അടിസ്ഥാന സൗകര്യവികസനം. ഇത് പൂര്‍ത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കായിക അടിസ്ഥാന സൗകര്യങ്ങള്‍ ആകും.
ബജറ്റില്‍ ഉള്‍പ്പെട്ട് മറ്റ് പ്രധാന പദ്ധതികള്‍
കാനം പത്തനാട് റോഡ്, കാഞ്ഞിരപ്പാറ കാനം റോഡ്, കന്നുകുഴി മണിമല റോഡ്, മൂലേപ്ലാവ് പൗവത്തുകവല കുമ്പുക്കല്‍ വേട്ടോര്‍പുരയിടം റോഡ് തെക്കേത്തുകവല ചാമംപതാല്‍ റോഡ്, മണിമല വള്ളംചിറ കോട്ടാങ്ങല്‍ റോഡ്, ചാരുവേലി പൂവത്തോലി വള്ളിയാതോട്ടം കറിക്കാട്ടൂര്‍ കൊവന്തപ്പടി റോഡ്, ചെങ്കല്‍ തച്ചപ്പുഴ റോഡ്, ഇളപ്പുങ്കല്‍ ഇടപ്പള്ളി റോഡ്, നെടുംകുന്നം കാവനാല്‍കടവ് റോഡ്, പന്ത്രണ്ടാംമൈല്‍ നെടുങ്കുന്നം മൈലാടി നെടുങ്കുന്നം കലവറ കണ്ണന്‍ചിറ റോഡ്,
കല്ലുത്തേക്കേല്‍ ശാസ്താംകാവ് ചെന്നാക്കുന്ന് റോഡ്, കൂത്രപ്പള്ളി കൊല്ലൂര്‍ റോഡ്, കൊച്ചുപറമ്പ് ശാന്തിപുരം റോഡ് (ശാന്തിപുരം കവല നവീകരണം ഉള്‍പ്പെടെ), തോട്ടയ്ക്കാട് ചേലമറ്റം പടി കറുകച്ചാല്‍ എന്‍ എസ് എസ് പടി റോഡ് (പാലം നിര്‍മ്മാണം ഉള്‍പ്പെടെ), കപ്പാട് എലിക്കുളം റോഡ്, പൊന്തന്‍പുഴ ആലപ്ര റോഡ്, പാമ്പാടി വട്ടമല വാഴൂര്‍ റോഡ് എന്നിവയുടെ ബി എം ബി സി നവീകരണം എന്നിങ്ങനെയാണ് പദ്ധതികള്‍.
ധനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം 20 പ്രവര്‍ത്തികളുടെ പട്ടികയാണ് സമര്‍പ്പിച്ചിരുന്നത്. അതില്‍ തുക അനുവദിച്ചിട്ടുള്ള 3 എണ്ണമൊഴികെ ബാക്കിയുള്ളവ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ സാമ്പത്തികവര്‍ഷത്തിനുള്ളില്‍ തന്നെ ബാക്കിയുള്ളവയ്ക്കും തുക അനുവദിക്കുമെന്നും തുക അനുവദിച്ചവയുടെ അന്തിമ അനുമതി നേടി പൂര്‍ത്തീകരണം എത്രയും വേഗം സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു







