മാലം - മാന്തുരുത്തി തൈപ്പറമ്പ് റോഡ് ബി എം ബി സി നവീകരണം - 7 കോടിയുടെ അനുമതി
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കറുകച്ചാല്‍പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു പൊതുമരാമത്ത് റോഡാണ് മാലം മാന്തുരുത്തി തൈപ്പറമ്പ് റോഡ്. കോട്ടയം കോഴഞ്ചേരി സംസ്ഥാനപാതയില്‍ ആശ്രമംപടിയില്‍ നിന്ന് ആരംഭിച്ച് ചങ്ങനാശേരി വാഴൂര്‍ റോഡില്‍ മാന്തുരുത്തിയില്‍ എത്തിച്ചേരുന്ന ഏകദേശം 5 കിലോമീറ്റര്‍ ദൂരം വരുന്ന കണക്ടിവിറ്റി റോഡാണ് ഇത്.
കോട്ടയം, പുതുപ്പള്ളി പ്രദേശത്തുനിന്നും പൊന്‍കുന്നം മണിമല റൂട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ വളരെ തിരക്കേറിയ കറുകച്ചാല്‍, നെത്തല്ലൂര്‍ ടൗണുകളില്‍ എത്താതെ ഏകദേശം 3 കിലോമീറ്റര്‍ ദൂരം ലാഭത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന റൂട്ടാണ്. ഈ പദ്ധതി വരുന്നതോടെ കറുകച്ചാല്‍ പഞ്ചായത്തിന്റെ കിഴക്കന്‍ ഗ്രാമീണമേഖലയിലെ വികസനത്തിന് ആക്കം കൂടും.







