കങ്ങഴ:കോട്ടയം ജില്ലാ ശുചിത്വ മിഷൻ്റെയും വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കങ്ങഴ മുസ്ലീം ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച മാലിന്യമുക്തം നവകേരളം ചിത്ര പ്രദർശനം "കാഴ്ച" യുടെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. റംലാ ബീഗം അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകലാ ഹരി, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിജ് കമ്മറ്റി ചെയർ പേഴ്സൺ വൽസലകുമാരി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത്ത്, സ്കൂൾ പ്രിൻസിപ്പാൾ സാജിക് എ. കരീം, പി.ടി.എ പ്രസിഡൻ്റ് ഷൈബു, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സിയാദ് , റിസോഴ്സ് പേഴ്സൺമാരായ അബി, രെജ്ഞിത്ത് തുടങ്ങയവർ സംസാരിച്ചു. ജില്ലാ ശുചിത്വ മിഷൻ സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിനൊരുക്കിയത്




