വാഴൂർ: ശ്രീമൻ നാരായൺ മിഷൻ്റെ ഭാഗമായി ഉള്ളായം യു. പി. എസിലും, എസ്.എ.എസ് എൽ.പി സ്കൂൾ ഉള്ളായത്തിലും കിളികൾക്ക് ദാഹജലം നൽകുന്നതിന് മൺപാത്രങ്ങൾ വിതരണം ചെയ്തു. സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ, അധ്യാപകനും വൃക്ഷവൈദ്യനുമായ കെ .ബിനുവിന് ആദ്യ കിളിപ്പാത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൃക്ഷാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോർഡിനേറ്റർ ഗോപകുമാർ കങ്ങഴഅധ്യക്ഷനായിരുന്നു.
അദ്ദേഹം രണ്ട് ലക്ഷം കിളിപ്പാത്രങ്ങളുടെ സൗജന്യ വിതരണമാണ് ലക്ഷ്യമാക്കുന്നത്. കോട്ടയം ജില്ലയിൽ പക്ഷിപാത്രങ്ങളുടെ വിതരണം വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതിയാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ നിഷാമോൾ. കെ.ജി,ബിജു പി.കെ,സ്കൂൾ ലീഡർ ആരാധ്യാ പ്രവീൺ.നിധീഷ് മാന്തുരുത്തി എന്നിവർ പങ്കെടുത്തു.