രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൂർത്തിയായ മൂന്നാമത്തെ സിവിൽ സ്റ്റേഷൻ - ചെലവ് 1.6 കോടി
വാഴൂര്‍ മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമർപ്പണവും സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് വൈകിട്ട് നാല് മണിക്ക് നിർവഹിക്കുമെന്ന് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
വാഴൂർ മേഖലയിൽ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകൾ ഇനി സർക്കാർ കെട്ടിടത്തിലേക്ക് മാറ്റി ഒരു കുടക്കീഴിൽ പ്രവര്‍ത്തിക്കും. വാഴൂർ സബ് രജിസ്ട്രാർ, പൊതുമരാമത്ത് സെക്ഷൻ , ബ്ലോക്ക്തല ജൻഡർ റിസോഴ്‌സ് സെന്റർ , വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഓഫീസുകളാണ് ഇവിടേക്ക് മാറ്റുന്നത്.