വാഴൂർ ഇലഞ്ഞിക്കൽ വീരഭദ്ര സ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ നോട്ടീസ് പ്രകാശനം നടന്നു. ട്രസ്റ്റ് പ്രസിഡണ്ട് എൻ.കെ നാരായണപിള്ള പ്രമുഖ പരിസ്തിതി പ്രവർത്തകൻ കെ. ബിനുവിന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി എ.ആർ രാമചന്ദ്രൻ പിള്ള, ഖജാൻജി വി.സി രാധാകൃഷ്ണ പിള്ള, തിരുവുത്സവ കമ്മിറ്റി രക്ഷാധികാരി പി.എ അനിയൻ, പ്രസിഡണ്ട് എൻ.എൻ രാമചന്ദ്രൻ,
സെക്രട്ടറി റ്റി.എസ് ബാബുലാൽ, ഖജാൻജി എൻ.എൻ രാജഗോപാൽ, പബ്ലിസിറ്റി കൺവീനർ രതീഷ് ചന്ദ്രൻ, കെ.എസ് വിജയകുമാർ, എ. ആർ രാജേന്ദ്രൻ നായർ, എ.ജെ പ്രസന്നൻ, വി.കെ മോഹനൻ പിള്ള, വി.പി ഗോപിനാഥ പിള്ള, വി.സി വാസുദേവൻ പിള്ള, ശ്രീധരൻ പിള്ള, അജിത് കുമാർ, എം.ആർ രാധ, എം. എൻ പ്രകാശ്, ഓമനക്കുട്ടൻ നായർ, വിനോദ് എ.ആർ, ബിജു വി.എം, രാഗേഷ് , ജിനീഷ് , അഖിൽ, അരവിന്ദ്, രാഹുൽ, ജഗദമ്മ, ലത എന്നിവർ പങ്കെടുത്തു. മാർച്ച് 16 മുതൽ 20 വരെയാണ് തിരുവുത്സവം.






