വാഴൂർ: കേരളത്തിലെ ജനങ്ങളുടെ സന്തോഷ നിലവാരം ഉയർത്തുന്നതിന് വേണ്ടി കുടുംബശ്രീ എഫ്എൻ എച്ച് ഡബ്ലിയു വിഭാഗത്തിൻറെ നേതൃത്വത്തിൽ സംസ്ഥാനത്തിലെ 154 മോഡൽ cds കളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം പൈലറ്റ് പദ്ധതിയുടെഭാഗമായിട്ട് വാഴൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഇടം രൂപീകരണ പ്രവർത്തനം നടന്നു.
ഇടം പ്രവർത്തനത്തിലൂടെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സന്തോഷത്തെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് സന്തോഷപ്രദമായ ജീവിതം നയിക്കുവാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ കാതലായ ലക്ഷ്യം.അതിനായി കുടുംബശ്രീയുടെ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺ മാർ ക്ലാസുകൾ കൈകാര്യം ചെയ്തു.
വ്യക്തിക്ക്, കുടുംബത്തിന് ,സമൂഹത്തിന് എന്ന രീതിയിൽ സന്തോഷം കൈവരിക്കുന്നതിനുള്ള പ്രക്രിയകളാണ് പലതരം കളികളിലൂടെയുള്ള സെഷനുകളിലൂടെ അവതരിപ്പിക്കുന്നത്.ഈ പരിപാടി വിജയിപ്പിക്കുന്നതിന് സിഡിഎസ് ചെയർപേഴ്സൺസ്മിത ബിജു, പഞ്ചായത്ത് പ്രസിഡണ്ട് തോമസ് വെട്ടുവേലി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി. പി റെജി ,വൈസ് പ്രസിഡണ്ട് ഡി സേതുലക്ഷ്മി ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ജിജി നടുവത്താനി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ശോശാമ്മ പി.ജെ,ഡി പി എം ഉഷാദേവി വാർഡ് മെമ്പർമാരായ നിഷാ രാജേഷ്,ഷാനിദ അഷറഫ്,
സിന്ധു ചന്ദ്രൻ ,സിഡിഎസ് വൈസ് ചെയർമാൻ ബിന്ദു സുകുമാരൻ ,സിഡിഎസ് മെമ്പർമാർ ,ജില്ലാ ആർ പി മാരായസുനിൽ ദേവ് ,ദിവ്യ പ്രകാശ് സെൻറർ കോഡിനേറ്റർ തോമസ് ലെറ്റി സി തോമസ് എന്നിവർ നേതൃത്വം വഹിച്ചു എട്ടാം വാർഡിലെ 20 കുടുംബങ്ങളെ ഒരുമിച്ച് ചേർത്താണ് ഹാപ്പി കേരളം ഇടംരൂപീകരണംനടന്നത്.







