വാഴൂർ: വാഴൂർ ബിഎസ്എൻ എൽ ടെലഫോൺ എക്സ്ചേഞ്ച് മെഗാമേള സംഘടിപ്പിക്കുന്നു. പുളിക്കൽ കവല പബ്ലിക് ലൈബ്രറിയിലാണ് മേള നടക്കുന്നത്. മാർച്ച് 22, 23, 24, 25 തീയതികളിൽ നിരവധി ഓഫറുകൾ ആയാണ് ഇത്തവണ ബി എസ്എൻ എൽ മേള നടക്കുന്നത്. ഇരുപത്തിരണ്ടാം തീയതി രാവിലെ 10 മണിക്ക് ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് മേള ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി അധ്യക്ഷത വഹിക്കും.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി, വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം ജോൺ, വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ബൈജു കെ ചെറിയാൻ, വാർഡ് മെമ്പർ സുബിൻ നെടുംപുറം,
പതിനഞ്ചാം വാർഡ് മെമ്പർ ജിബി പൊടിപ്പാറ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോശാമ്മ പി ജെ, ജൂനിയർ ടെലികോം ഓഫീസർ പൊൻകുന്നം സരിത കെ എസ് , തുടങ്ങിയവർ ആശംസകൾ അർപ്പിക്കുo. ബിഎസ്എൻഎൽ അസിസ്റ്റൻറ് ജനറൽ മാനേജർ ലൗലി ജോസഫ് സ്വാഗതം പറയും. വാഴൂർ ലോക്കൽ കേബിൾ ഓപ്പറേറ്റർ പി ബി സുരേഷ് കുമാർ നന്ദി പറയും.
വാഴൂർ ബിഎസ്എൻഎൽ ഓഫീസിൽ ബില്ലടയ്ക്കുന്നതിനും സിം പോർട്ട് ചെയ്യുന്നതിനും പുതിയ സിം കാർഡ് എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിവേഗ ഇൻറർനെറ്റ് സൗകര്യവുമായി വാഴൂർ എക്സ്ചേഞ്ച് കൂടാതെ, പുളിക്കൽ കവലയിലും , ചാമംപതാലിലും, സബ് ഓഫീസുകൾ നിലവിലുണ്ട്. ഇവിടെ നിന്നും കണക്ഷൻ എടുക്കാൻ സാധിക്കും. മേളയിൽ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് മോഡം ഫ്രീയായി നൽകുന്നു. ബന്ധപ്പെടുക:9495265150,9497847922,9744598658,8590252108