SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം. ചോദ്യപേപ്പറിലെ അക്ഷരത്തെറ്റുകളും വിദ്യാർത്ഥികൾ തമ്മിൽ ചിലയിടങ്ങളിൽ ഉണ്ടായ സംഘർവും മാറ്റിനിർത്തിയാൽ വിവാദങ്ങൾ കുറവായിരുന്നു ഇക്കൊല്ലം. സംഘർഷ സാധ്യതകളുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
രാവിലെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ ഇക്കാല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് സമാപനമാകും. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. പ്ലസ് ടു അവസാന പരീക്ഷ ഉച്ചയ്ക്ക് നടക്കും. ഇതോടെ വിദ്യാർത്ഥികൾക്ക് വേനലവധി തുടങ്ങും. അവസാന ദിനം സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ ഇന്ന് സ്‌കൂളുകളില്‍ കര്‍ശന പൊലീസ് നിരീക്ഷണം.
പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകര്‍ക്കു പരിശോധിക്കാം. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ പരിസരവും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും.എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ മൂന്നിനു ആരംഭിക്കും. മേയ് മൂന്നാമത്തെ ആഴ്ചയില്‍ ഫലപ്രഖ്യാപനം ഉണ്ടാകും.


