ചിറക്കടവ്: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി അത്യുൽപാദനശേഷിയുള്ള ഇഞ്ചി - മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു .
ആറുമാസം കൊണ്ട് വിളവെടുക്കുവാൻ കഴിയുന്ന പ്രഗതി, പ്രതിഭ വിഭാഗത്തിൽപ്പെട്ട മഞ്ഞൾ വിത്തുകളും വരദ വിഭാഗത്തിൽപ്പെട്ട ഇഞ്ചി വിത്തുകളുമാണ് കർഷക ഗ്രൂപ്പുകൾക്കും വനിതാ സംഘങ്ങൾക്കുമായി വിതരണം ചെയ്തത്. 7 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്.
ചിറക്കടവ് കൃഷിഭവനിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി ഉത്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ജോൺ, മെമ്പർമാരായ ബി. രവീന്ദ്രൻനായർ, ശ്രീജിത് വെള്ളാവൂർ, മിനി സേതുനാഥ്, ഏഡിഎ സിമി ഇബ്രാഹിം, കൃഷി ആഫീസർ പ്രജിതപ്രകാശ്, ശ്രീജ മോഹൻ, ആത്മ പ്രതിനിധി ശ്രീദേവി എസ് എന്നിവർ പ്രസംഗിച്ചു



