കോട്ടയത്തും പാലക്കാടും എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ ഇഡി പരിശോധന. വാഴൂർ സ്വദേശി നിഷാദ്, ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ പ്രവാസിയുടെ വീട്ടിലുമാണ് പരിശോധന നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ മിന്നൽ പരിശോധന.
ഡൽഹിയിൽ നിന്നുള്ള സംഘമാണ് ഇരുസ്ഥലങ്ങളിലും പരിശോധന നടത്തുന്നത്.ഇന്നലെ രാവിലെ ഏഴ് മണിയോടെ യാതൊരു മുന്നറിയിപ്പും ഇല്ലാത്ത ഇഡി സംഘം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് പരിശോധന ആരംഭിച്ചു. ഇഡി സംഘം എത്തി പരിശോധന ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വാർത്ത പുറത്തുവന്നത്.