ഓരോ മാസത്തിലെയും ഒന്ന്, മൂന്ന് ശനിയാഴ്ചകളിലാണ് ഇതുവരെ വാഹനങ്ങളുടെ ഫിറ്റ്‌നെസ് ടെസ്റ്റ് ഉണ്ടായിരുന്നത്.കടയിനിക്കാട് എം എം ഡി എസ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന എന്നിവ ഇനി മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും കൂടി ആക്കി വർദ്ധിപ്പിച്ചു. ഈ വെള്ളിയച്ച നാളെ ഇത് ആരംഭിക്കും. . . ഇത് സംബന്ധിച്ച് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് കോട്ടയം ആര്‍. ടി. ഓ യ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ചങ്ങനാശേരി ആര്‍. ടി. ഓ യുടെ കീഴില്‍ വരുന്ന ടെസ്റ്റുകൾ ഇവിടെ നടക്കുന്നത് കറുകച്ചാല്‍, നെടുങ്കുന്നം, വാഴൂര്‍, കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശങ്ങളിലെ ഒട്ടനവധി ആളുകൾക്ക് പ്രയോജനകരമാകും.
news update:കാഞ്ഞിരപ്പള്ളി- വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന വെള്ളിയാഴ്ച
3/07/2025
0
Tags


