വാഴൂർ : വേനൽ വേനൽ കടുത്തു, വെള്ളം തേടിയും ഇര തേടിയും പെരുമ്പാമ്പ് കാപ്പുകാട് എത്തി. വാഴൂർ കാപ്പുകാട് കൊച്ചു കാഞ്ഞിരപ്പാറയ്ക്ക് സമീപം പെരുമ്പാമ്പിനെ പിടികൂടി. മോഹൻ ചേന്നംകുളത്തിൻ്റെ പുരയിടത്തിനു സമീപത്തുനിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. രാത്രി എട്ടുമണിയോടു കൂടി വഴിയിലൂടെ നടന്നുവന്ന ആളുകളാണ് പാമ്പിനെ കണ്ടത്. തുടർന്ന് പരിശീലനം ലഭിച്ച അതുലിന്റെ സംഘത്തിലുള്ള അനിയപ്പനും കൂട്ടരും സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
എന്തായാലും കൊച്ചു കാഞ്ഞിരപ്പാറ പ്രദേശത്തെ ആളുകൾ ആറടിയോളം നീളമുള്ള 30 കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെ കണ്ടു ഭയന്നിരിക്കുകയാണ്. ഇതുപോലെ നാട്ടിൻപുറങ്ങളിലേക്ക് പെരുമ്പാമ്പും, കാട്ടുപന്നികളും, കാട്ടുകോഴിയും, കുറുനരിയും എത്തുന്നത് വാഴൂരിൽ തുടർക്കഥയാണ് .