വാഴൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ബാഡ്മിന്റൻ ഇൻഡോർ കോർട്ടിൻ്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി നിർവഹിച്ചു.വാർഡ് മെമ്പർ അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.പ്ലാക്കാട്ട് കുടുംബാംഗങ്ങളായ സുലോചന മക്കൾ രാജേഷ് പ്ലാക്കാട്ട് , രതീഷ് പ്ലാക്കാട്ട് എന്നിവർ സൗജന്യമായി കൊടുത്ത 6 സെന്റ് സ്ഥലതാണ് ഇൻഡോർ കോർട്ട് നിർമ്മിക്കുന്നത്.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം ജോൺ, വൈസ് പ്രസിഡൻ്റ് ഡി സേതുലക്ഷ്മി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് പി തങ്കച്ചൻ, മുൻ പ്രസിഡന്റ് വി പി റെജി, കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ബിന്ദു രാമർ, എഡിഎസ് സെക്രട്ടറി അജിത, സതി പ്രസന്ന, ന്യൂ മൗണ്ട് അസോസിയേഷൻ സാബു വി ജി, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.