വാഴൂർ: സിപിഐ വാഴൂർ ലോക്കൽ സമ്മേളനത്തിന് നാളെ തുടക്കം. പ്രകടനം, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, ഗാനസന്ധ്യ, ആദരിക്കൽ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ശനിയാഴ്ച അഞ്ചുമണിക്ക് പൊതുസമ്മേളനം വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു ഉദ്ഘാടനം ചെയ്യും.