വാഴൂർ: കൊടുങ്ങൂർ ടെലഫോൺ എക്സ്ചേഞ്ചിന് സമീപം ലോട്ടറി കട നടത്തുന്ന, ഇളപ്പുങ്കൽ ഗവൺമെൻറ് പ്രസിന് സമീപം കൊരട്ടിമലയിൽ ഗോപാലനെ ഒരു സംഘം ആളുകൾ ആക്രമിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്.ഇന്ന് രാവിലെ മദ്യപിച്ചെത്തിയ ഒരു സംഘം ആളുകൾ കുടിവെള്ളം ചോദിക്കുകയും വെള്ളമില്ലെന്ന് പറഞ്ഞപ്പോൾ പ്രകോപനപരമായി മർദ്ദിക്കുകയും ആയിരുന്നു എന്ന് ഗോപാലൻ പറഞ്ഞു.ക്രൂരമായി മർദ്ദത്തിനിരയായ ഗോപാലനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. നട്ടെല്ലിന് പൊട്ടലും കൈക്ക് ഒടിവും ഉണ്ടെന്ന് പ്രാഥമിക ചികിത്സയിൽ കണ്ടെത്തി.കൊടുങ്ങൂരും സമീപപ്രദേശത്തും ഉള്ളവരാണ് മർദ്ദിച്ചതെന്നും ഗോപാലൻ പറഞ്ഞു.പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും, തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
vazhoor news update: വാഴൂര് ഒരു സംഘം ആളുകളുടെ മർദ്ദനത്തിനിരയായി ലോട്ടറി കച്ചവടക്കാരൻ
3/06/2025
0
Tags
%20copy.jpg)

