വാഴൂർ: മേജർ കൊടുങ്ങൂർ ദേവീക്ഷേത്ര തിരുവുത്സവത്തോടനുബന്ധിച്ച് ആറാം ദിവസം കുമാരി ഗംഗ ശശിധരനും സംഘവും അവതരിപ്പിച്ച ഗംഗാ തരംഗം കൊടുങ്ങൂരിന്റെ മണ്ണിൽ സംഗീത മഴയായി പെയ്തിറങ്ങിയപ്പോൾ പതിനായിരക്കണക്കിനാളുകൾ തിങ്ങിനിറഞ്ഞ വേദിയുടെ വശങ്ങളിലും സദസ്സിലും ആർപ്പുവിളികളുടെയും കരഘോഷങ്ങളുടെയും നിമിഷങ്ങളായി മാറി.
സോഷ്യൽ മീഡിയയിലൂടെയും വിവിധ സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രശക്തയായ ഗംഗ ശശിധരൻ കൊടുങ്ങൂർ എത്തുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ആളുകൾ വന്നു തുടങ്ങിയിരുന്നു.
എട്ടുമണിക്ക് നടക്കേണ്ട പ്രോഗ്രാം 9:30 യോടു കൂടിയാണ് നടന്നത് എന്നിട്ടു കൂടി വൈകുന്നേരം മുതൽ ഗംഗയെ കാണുന്നതിനായി ഇരിപ്പിടങ്ങൾ പിടിച്ച് സ്ഥാനം ഉറപ്പിച്ച നിരവധി ആളുകൾ ഉണ്ടായിരുന്നു.
മേജർ കൊടുങ്ങൂർ ദേവീക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് എസ് എം സേതുരാജും ഭരണസമിതി അംഗങ്ങളും ചേർന്ന് ഗംഗാ ശശിധരനെ പൊന്നാടയണിയിച്ച് ആദരിച്ചു.






