കെ കെ റോഡിൽ ഇളപ്പുങ്കൽ ജംഗ്ഷന് സമീപം വാഹനാപകടം. ഇളപ്പുങ്കൽ ജംഗ്ഷന് സമീപം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കോട്ടയം ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ച് അപകടം. മഴയായിരുന്നതിനാൽ റോഡിൽ നിന്ന് തെന്നിമാറി സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ഇടിച്ചതിനുശേഷം സമീപത്തെ വേലിക്കലിൽ ഇടിച്ച് വാഹനം നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ചിറക്കടവ് സ്വദേശികൾ യാത്ര ചെയ്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരുക്കുകളില്ല.



