5555555555555555555555555555555555
ലഹരിയ്ക്കെതിരെ കായിക ലഹരി.എം.എൽ.എ ട്രോഫി ടൂർണ്ണമെന്റിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി.
കാഞ്ഞിരപ്പള്ളി : നാടിൻ്റെ കായിക സ്വപ്‌നങ്ങൾക്ക് ചിറകു വിരിയിച്ച കുന്നുംഭാഗം ഗവൺമെൻ്റ് സ്കൂളിൽ ആധുനിക നിലവാരത്തിലുള്ള സ്പോർട്‌സ് സ്‌കൂൾ നിർമ്മാണം ആരംഭിക്കുന്നത്തോടെ, തലമുറകൾ ഹൃദയത്തോട് ചേർത്തുവച്ച കായിക പ്രേമികളുടെ വൈകാരിക ഇടമായ കുന്നുംഭാഗം സ്‌കൂൾ മൈതാനത്തിൻ്റെ രൂപത്തിനും ഭാവത്തിനും ഏറെ മാറ്റം സംഭവിക്കും.
അതിന് മുൻപേ അവിടെ കായിക പ്രേമികളുടെ ഒരു ഒത്തുചേരലാണ് ഡോ. എൻ ജയരാജ് എം. എൽ.എ ട്രോഫി ടൂർണ്ണമെന്റ് നടത്തുന്നതിലൂടെ സംഘാടകർ ലക്ഷമിടുന്നത് . ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം, ഒരു അടിപൊളി ക്രിക്കറ്റ് ഷോട്ട് പായിച്ചുകൊണ്ട് ഡോ എൻ ജയരാജ് നിർവഹിച്ചു.