കേരള സർക്കാർ സാംസ്കാരിക വകുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാപഠന പദ്ധതിയുടെ ഈ വർഷത്തെ വാഴൂർ ബ്ലോക്ക് തല കലാ പഠന ക്ലാസ്സുകളുടെ ഉദ്ഘാടനം വെള്ളാവൂർ ഫോക്ലോർ അക്കാദമി ഹാളിൽ വച്ച് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി നിർവ്വഹിച്ചു,
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനൂപ് പി.റ്റി. അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത് വെള്ളാവൂർ, വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോഡിനേറ്റർ അനൂപ് ബാലൻ, കലാ അദ്ധ്യാപകരായ കലാമണ്ഡലം ശില്പ, സന്ദീപ് റ്റി എസ് എന്നിവർ.ആശംസകൾ അറിയിച്ചു.