ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രാത്രി ഒരു മണിയോടെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡിലാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ഏറ്റുമാനൂർ പോലീസ് അറിയിച്ചു.
road accident kottayam: ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം;ഒരാൾ മരിച്ചു
5/11/2025
0
Tags