ഒരു കിലോ കൊപ്രയ്‌ക്ക് 180 രൂപയും, പച്ച തേങ്ങയ്‌ക്ക് 70 രൂപയും, വെളിച്ചെണ്ണയ്‌ക്ക് 300 രൂപയ്‌ക്കും മുകളിലാണ് വിലയെങ്കില്‍, കത്തിച്ചും പാഴാക്കിയും കളഞ്ഞിരുന്ന ചിരട്ടയ്‌ക്ക് കിലോയ്‌ക്ക് 25 നും 30 നും രൂപയ്‌ക്കിടയിലാണ് വില.
ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന പ്രകൃതിദത്ത വസ്‌തുവെന്ന നിലയില്‍ ചിരട്ടക്കരിക്ക് വിദേശ രാജ്യങ്ങളായ ജര്‍മ്മനി, ഇറ്റലി, ചൈന എന്നിവടങ്ങളില്‍ നല്ല ഡിമാന്റാണ്. കഴിഞ്ഞവര്‍ഷം വരെ കിലോയ്‌ക്ക് പത്തു രൂപയില്‍ താഴെ വിലയുണ്ടായിരുന്ന ചിരട്ടക്കരിക്ക് ഇപ്പോള്‍ മൂന്നിരട്ടി വിലയായി.
ചിരട്ട തേടി ധാരാളം ചെറുകിട വ്യാപാരികളും ഏജന്റുമാരും നാട്ടിന്‍പുറങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. കേരളത്തില്‍ നിന്നും ശേഖരിക്കുന്ന ചിരട്ട, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളിലെ ഫാക്‌ടറികളിലെത്തിച്ച് ചിരട്ടക്കരിയാക്കി കയറ്റമതി ചെയ്ുയന്നത്. ചിരട്ടയ്‌ക്ക് പൊന്നിന്‍ വിലയാണെങ്കിലും സാധനം ആവശ്യത്തിനു കിട്ടാനില്ലെന്ന് വ്യാപാരികള്‍ പറയുന്നു.