ഭരണങ്ങാനം മീനച്ചിലാറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടേയും മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മേരിഗിരി ഭാഗത്തെ ആറ്റിൽനിന്നാണ് കണ്ടെത്തിയത്.അടിമാലി സ്വദേശി അമൽ കെ. ജോമോന്റെ മൃതദേഹമാണ് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെ ഓഫിസർ നൗഫലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കണ്ടെത്തിയത്..
മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഫയർഫോഴ്സിനൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള സന്നദ്ധ സംഘടനകളായ നന്മക്കൂട്ടം, ടീം എമർജൻസി, എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയിരുന്നത്.