ഇളങ്ങുളം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിൽ രണ്ടാം മൈലിൽ രോഗിയുമായി പോയ ആംബുലൻസും ഓട്ടോയും അപകടത്തിൽ പെട്ടു. ഓട്ടോയിൽ ഉണ്ടായിരുന്നു പാലാ വള്ളിച്ചിറ സ്വദേശി കുളങ്ങരയിൽ രാമചന്ദ്രന്(65) പരിക്കേറ്റു. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവർക്കും മറ്റൊരു യാത്രക്കാരനും പരിക്കുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇടറോഡിലൂടെ എത്തിയ ഓട്ടോറിക്ഷ സംസ്ഥാനപാതയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ആയിരുന്നു അപകടം.സംസ്ഥാന പാതയിലൂടെയാണ് ആംബുലൻസ് എത്തിയത്. കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ നിന്ന് രോഗിയുമായി മെഡിക്കൽ കോളേജിലേയ്ക്ക് പോയതാണ് സ്വകാര്യ ആംബലൻസ്. ഇതിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
.jpg)
.jpeg)


