യാത്രയ്ക്കിടയിൽ ബസ് റോഡിൽ നിന്നും തെന്നിമാറി , റോഡരികിൽ കൂട്ടിയിട്ടിരുന്ന മൺകൂനയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഓട്ടത്തിനിടയിൽ ഉറങ്ങിപോയതാണ് അപകട കാരണം എന്ന് അനുമാനിക്കുന്നു. മുഴുവനും സ്ലീപ്പർ ബർത്തുകൾ ആയതിനാൽ, ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ ശക്തമായി തെറിച്ച് കമ്പികളിൽ ഇടിച്ചാണ് പലർക്കും പരിക്കുകൾ പറ്റിയത് . പലർക്കും മുറിവുകളും, ചതവുകളും, ഒടിവുകളും സംഭവിച്ചു.
അപകടത്തെ തുടർന്ന് ബസ്സിന്റെ വാതിൽ ജാമായതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങുവാൻ സാധിച്ചില്ല. പിന്നീട് ബസ്സിന്റെ പിറകിലുള്ള എമർജൻസി വാതിൽ പൊളിച്ചാണ് യാതക്കാർ പുറത്തിറങ്ങിയത് . അര മണിക്കൂറോളം സമയമെടുത്താണ് യാത്രക്കാർക്ക് പുറത്തിറങ്ങുവാൻ സാധിച്ചതെന്ന് ബസിൽ യാത്ര ചെയ്തിരുന്ന കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി മെൽവിൻ പറഞ്ഞു. മുകളിലെ ബർത്തിൽ കിടന്നവർക്കും,
ബസ്സിന്റെ മുൻ ഭാഗത്ത് യാത്ര ചെയ്തവർക്കുമാണ് കൂടുതൽ പരിക്കുകൾ പറ്റിയതെന്ന് മെൽബിൻ പറഞ്ഞു. മെൽബിൽ ബസ്സിന്റെ പിറകുവശത്ത് ലോവർ ബർത്തിൽ കിടന്നതിരുന്നതിനാൽ നിസ്സാര പരിക്കുകൾ മാത്രമാണ് പറ്റിയത് . പരിക്കേറ്റവരെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മറ്റ് യാത്രക്കാര വേറൊരു ബസ്സിൽ ബാംഗ്ലൂരിൽ എത്തിച്ചു .
.jpg)
.jpeg)


