വാഴൂർ തീർത്ഥപാദപുരം പുണ്യം ട്രസ്റ്റ് മാതൃസമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും നടത്തി.
പുണ്യം ട്രസ്റ്റ് വികസനസമിതി ചെയർമാൻ ജി രാമൻ നായർ ഉദ്ഘാടനം ചെയ്തു . അഡ്വ. രാജ്മോഹൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. മാതൃസമിതി പ്രസിഡണ്ട് ലീലാമണി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു
പുണ്യം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എ ആർ അനിൽകുമാർ , ഡോക്ടർ പ്രീതാപിള്ള, വി എൻ മനോജ് കെഎസ് ഹരികുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പഠനോപകരണ വിതരണവും ഉന്നത വിജയം 2024 -25 അധ്യയന വർഷത്തിലെ വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ പുണ്യം ബാലഭാവനിലെ കുട്ടികളെ ആദരിക്കലും നടത്തി.


.jpeg)


