കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. 42 വയസുകാരിയായ രോഗി ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലാണ്. നിപ്പ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു.ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്.