അമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പയാണ് ഇദ്ദേഹം. ലിയോ പതിനാലാമൻ എന്ന പേരിലാകും പുതിയ മാർപ്പാപ്പ അറിയപ്പെടുക.ആദ്യ ദിനം നടത്തിയ തിരഞ്ഞെടുപ്പിൽ തീരുമാനമാകാത്തതിനെത്തുടർന്ന് കറുത്ത പുകയായിരുന്നു ഉയന്നത്. രണ്ടാം ദിനമാണ് വെള്ള പുക ഉയർന്നത്. പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്തതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി.
ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനാണു പാപ്പയെ തിരഞ്ഞെടുത്തകാര്യം ലോകത്തെ അറിയിക്കുന്നത്. കര്‍ദിനാള്‍ ഡൊമിനിക് മാംബെര്‍ട്ടിയാണു നിലവിലെ മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കന്‍. തുടർന്ന് പുതിയ പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നൽകും.