വാഴൂർ: വിത്തുണ്ട നിർമ്മാണ പരിശീലനം-കേരള സർക്കാർ വനംവകുപ്പിന്റെ മനുഷ്യ-വന്യജീവിസംഘർഷം ലഘൂകരണത്തിനായിസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് വിത്തൂണ് പദ്ധതി .
ജൂൺ ജൂലൈ മാസങ്ങളിൽ വനത്തിനുള്ളിൽ ഫലവൃക്ഷങ്ങളുടെ വിത്തുവിതറുന്ന പദ്ധതിയാണ് വിത്തൂണ് പദ്ധതി 'വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെയ് 22 ആം തീയതി 10000-വിത്തുണ്ടകൾ വനംവകുപ്പിനെ കൈമാറും.
ചക്കക്കുരു 'കശുവണ്ടി'മാങ്ങാണ്ടി മുതലായവയുടെ വിത്തുകൾ ശേഖരിച്ച് -മണ്ണ് തള്ളി എടുത്ത് രണ്ട് ചട്ടിക്ക് ഒരു ചട്ടി -പച്ച ചാണകം എന്ന അനുപാതത്തിൽ കുഴച്ചെടുത്ത് അതിനുള്ളിൽ വിത്ത് നിക്ഷേപിച്ച് ഉണക്കി 'എടുക്കുന്നതിനെയാണ് വിത്തുണ്ട എന്ന പേരിൽ അറിയപ്പെടുന്നത്.ഇവ നിർമ്മിക്കുന്ന രീതി പരിചയപ്പെടുത്തുന്ന പരിശീലന പരിപാടി വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്നു.
നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ. മണി നിർവ്വഹിച്ചു.പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ. ബിനു,വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോഡിനേറ്റർ ഗോപകുമാർ കങ്ങഴയും അംഗങ്ങൾക്ക് പരിശീലനം നൽകി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം ജോൺ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലതാ ഷാജൻ,
ജോയിൻറ് സി.ഡി.ഒ അനികുമാർ വി.ജി.,ജോയിൻറ് സിഡിഒ - ഗീതാ പി. എൻ,അക്രഡി റ്റർഎൻജിനീയർ - ദിവ്യ ജോർജ്ജ് എന്നിവർ ചടങ്ങിൽ പങ്കെടുന്നു. മേയ് 22 ലോക ജൈവ്യ വൈവിദ്ധ്യദിനത്തിൽവാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിഷ്കരിച്ച -ജൈവ വൈവിധ്യ രജിസ്റ്ററിന്റെ പ്രകാശന വും ,വിത്തുണ്ടകളുടെ കൈമാറ്റവും ഗവ: ചീഫ് വിപ്പ് ഡോ:എൻ. ജയരാജ് നിർവ്വഹിക്കും