വാഴൂരിലെ വിവിധ മേഖലകളിൽ അടിക്കടി വൈദ്യുതി നിലയ്ക്കുന്നതു പതിവാകുന്ന സാഹചര്യത്തിൽ ഈ പ്രശ്നത്തിന് ഉടൻതന്നെ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
വാഴൂരിലെ വൈദ്യുതി പ്രതിസന്ധി കാരണം ജനങ്ങളുടെ ദൈനംദിന ജീവിതം ആകെ താറുമാറായെന്നും ഈ പ്രശ്നത്തിന് ഉടൻതന്നെ പരിഹാരം കാണുവാൻ അധികാരികൾ തയ്യാറാകണമെന്നും ധർണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡൻറ് വി എൻ മനോജ് ആവശ്യപ്പെട്ടു.
ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ എസ് ബിനു കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി ബി ബിനു, മണ്ഡലം ജനറൽ സെക്രട്ടറി കെ എസ് ഹരികുമാർ, മണ്ഡലം ട്രഷറർ ലീലാമണി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ എസ് പ്രസന്നകുമാർ, എ എസ് പ്രസാദ് കെ വി പ്രസനകുമാർ ,അരവിന്ദ് അജികുമാർ, ജ്യോതി ബിനു, ടി എസ് രോഹിൻ, ശ്രീലജീ ബിനു, അജികുമാർ വി കെ വാസുദേവൻ, സുഭാഷ് വാഴൂർ എന്നിവർ നേതൃത്വം നൽകി.
ഇടയ്ക്കിടെ മിന്നി മറയുന്ന വൈദ്യുതി മൂലം പല വീടുകളിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. വാഴൂർ 110 കെവി സബ്സ്റ്റേഷൻ തുടങ്ങിയതിനുശേഷമാണ് നിരന്തരമായി വൈദ്യുതി മുടക്കം എന്നത് ശ്രദ്ധേയമാണ്.

.jpeg)


