കാലവര്‍ഷം ഇന്ത്യയിലേക്ക്. മേയ് 13 ഓടെ ഇത്തവണത്തെ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ചൂട് കുറവായിരുന്നു. പതിവിലും കൂടുതല്‍ വേനല്‍ മഴ ലഭിച്ചതാണ് അതിനു കാരണം.
2023, 24 വര്‍ഷങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ മുകളില്‍ താപനില രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒരിക്കല്‍ പോലും താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിട്ടില്ല.