സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കേരളത്തില്‍ മാത്രം നിലവില്‍ 1,679 സജീവ കോവിഡ് കേസുകള്‍ ഉണ്ട്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ 5,000 കടന്നു. രാജ്യത്ത് 5,364 സജീവ കേസുകളാണ് ഇപ്പോള്‍ ഉള്ളത്.രാജ്യത്ത് 192 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേരളം കഴിഞ്ഞാല്‍ ഗുജറാത്തിലാണ് കൂടുതല്‍ കോവിഡ് രോഗികള്‍. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക. പനിക്ക് സ്വയം ചികിത്സ ഒഴിവാക്കുക. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.