തെരുവുനായശല്യം സംസ്ഥാനദുരന്തമായി കണക്കാക്കാനാകില്ലേയെന്ന് ഹൈക്കോടതി. തെരുവുനായ ആക്രമണത്തെ സംസ്ഥാന ദുരന്തമായി കണക്കാക്കിയാല്‍ ഇരയായവര്‍ക്ക് ദുരന്ത നിവാരണഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്‍കാനാകില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. തെരുവുനായശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് നിയമവിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനി കീര്‍ത്തന സരിന്‍ ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ജൂലായ് 21-ന് പരിഗണിക്കാനായി മാറ്റി.
kerala news updates: തെരുവുനായശല്യം സംസ്ഥാനദുരന്തമായി കണക്കാക്കാനാകില്ല-ഹൈക്കോടതി
7/15/2025
0
Tags