കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ത്രീ കെട്ടിടം തകർന്ന് വീണ് മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം മാർച്ചിൽ സംഘർഷം.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്.തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സമരക്കാർ കുപ്പിയും, കല്ലുമടക്കമുള്ളവ എറിഞ്ഞതായും പോലീസ് പറഞ്ഞു.ബാരിക്കേഡിന്റെ മുകളിൽ കയറി പ്രതിഷേധം നടത്തിയവരെ താഴെ ഇറക്കാൻ ആയി പോലീസ് തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.