സുഭാഷ് വാഴൂർ
പൊൻകുന്നം: കോട്ടയം മെഡിക്കൽ കോളേജിൽ പഴകിയ കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിക്കാൻ ഉണ്ടായതിന്റെ പൂർണ ഉത്തരവാദി സംസ്ഥാനസർക്കാരും ആരോഗ്യവകുപ്പാണ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ കേടുകാര്യസ്ഥയും ഉത്തരവാദിത്വകുറവും ആണ് ഈ വിഷയത്തിൽ ഇത്രയും സങ്കീർണ്ണമാക്കാൻ കാരണമായിട്ടുള്ളത്.അതുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രിയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണം എന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ.
ആയിരക്കണക്കിന് രോഗികൾ ദിനം പ്രതി വന്നു പോകുന്ന മെഡിക്കൽ കോളേജിൽ ജീവൻ എടുക്കുന്ന ഇത്തരം ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു കളയാൻ ആരോഗ്യവകുപ്പ് തെയ്യാർ ആയില്ല.നിരവധി തവണ കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പല സന്ദർഭങ്ങളായി ബിജെപി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാൽ വേണ്ട നടപടിയെടുക്കുവാൻ തയ്യാറാകാത്തതിന്റെ വിലയാണ് ഇന്ന് ഒരു സ്ത്രീ മരിക്കാൻ ഇടയായ കാരണം.
കോട്ടയം മെഡിക്കൽ കോളേജ് ഭരിക്കുന്നത് മന്ത്രി വി എൻ വാസവൻ ആണ്.സമ്പൂർണ്ണമായും സിപിഎം നിയന്ത്രണത്തിൽ കൊണ്ടുപോകാൻ ആണ് മന്ത്രി ശ്രമിക്കുന്നത്.കെട്ടിടത്തിൽ ആരും കുടുങ്ങികിടപ്പില്ല എന്ന മന്ത്രിമാരായ വീണ ജോർജിന്റെയും വി എൻ വാസവന്റെയും പ്രസ്താവന രക്ഷപ്രവർത്തനത്തെ വരെ ബാധിച്ചു.കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങികിടന്ന കുറവിലങ്ങാട് സ്വദേശിനി ബിന്ദു എന്ന സ്ത്രീ യെ സർക്കാർ കൊലചെയ്യുകയായിരുന്നു വേണം പറയാൻ.
ഇത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്.ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽക്കാൻ ആരോഗ്യവകുപ്പ് തെയ്യർ ആവണം.