വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6.25 ലക്ഷം ചിലവഴിച്ച് നെടുംകുന്നം ഖാദി ഉൽപാദന കേന്ദ്രത്തിൽ ലഭ്യമാക്കിയ ചർക്കകളുടേയും അനുബന്ധ ഉപകരണങ്ങളുടയും സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി നിർവ്വഹിച്ചു. ` നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജമ്മ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ് പിള്ള,ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.എം.ജോൺ,ലതാ ഷാജൻ, മെമ്പർമാരായ ബി.രവീന്ദ്രൻ നായർ, വർഗീസ് ജോസഫ്, ലതാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം വീണാ ബി.നായർ,ബ്ലോക്ക് വ്യവസായ ഓഫീസർ ജിയോ കെ.സെബാസ്റ്റ്യൻ, ഖാദി ജില്ലാ ഓഫീസർ മനോജ് കുമാർ എം.വി തുടങ്ങിയവർ സംസാരിച്ചു.പദ്ധതിയിൽ ഉൾപ്പെടുത്തി ഖാദിയിൽ 13 പുതിയ ചർക്കകളും മറ്റ് ഉപകരണങ്ങളും ലഭ്യമാക്കി.