കൊടുങ്ങൂർ :ദേശീയപാത 183ല്‍ കൊടുങ്ങൂർ ഇളപ്പുങ്കൽ പെൻഷൻഭവനു മുന്നിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചാമംപതാൽ കുമ്പുക്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ(34) ആണ് മരിച്ചത്.
വ്യാഴം രാത്രി ഒൻപത് മണിയോടെയാണ് അപകടം.വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം.കോട്ടയത്തുനിന്നും പൊൻകുന്നത്തേക്ക് പോയതാണ് ബസ്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ബിഎസ്എൻഎൽ കരാർ ജീവനക്കാരനാണ്. പരേതനായ സത്യരാജാണ് പിതാവ്. അമ്മ ശ്യാമള.സത്യഭാമ,സത്യവതി എന്നിവരാണ് സഹോദരങ്ങൾ.മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.സംസ്കാരം പിന്നീട്.