കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകളില്‍ സുരക്ഷാമിത്രം എന്ന പേരില്‍ സഹായപ്പെട്ടികള്‍ സ്ഥാപിക്കും. ഇത് പ്രധാനാധ്യാപികയുടെയോ പ്രിന്‍സിപ്പലിന്റെയോ മുറിയില്‍ വെക്കണം. കുട്ടികള്‍ക്ക് പേര് വെച്ചോ, വെക്കാതെയോ കാര്യങ്ങള്‍ പറയാം. ആഴ്ചയില്‍ ഒരിക്കല്‍ പെട്ടി തുറന്ന് പരാതി വായിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമര്‍ദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി.