ഇന്നലെ വൈകുന്നേരം പാമ്പാടി കുറ്റിക്കലിൽ കുറ്റിക്കൽ സ്കൂളിനോട് ചേർന്ന് മതിലിലായിരുന്നു കാർ ഇടിച്ചത്. പാമ്പാടി ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിൽ തെന്നി നീങ്ങി മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ തെന്നി മറിയുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കീർത്തയുടെ ജീവൻ രക്ഷിക്കാനായില്ല.
മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. പാമ്പാടി ഭാഗത്ത് നിന്നും മല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയാരുന്ന നെക്സോൺ കാറാണ് നിയന്ത്രണം വിട്ട് സ്‌കൂൾ മതിലിലേക്ക് ഇടിച്ചു കയറിയത്