വാഴൂർ: "ഉഴുത് ഉണ്ണുന്നവനെ തൊഴുത് ഉണ്ണണം" എന്ന ആപ്ത വാക്ക്യത്തിലൂന്നി പ്രതികൂല സാഹചര്യത്തിലും പ്രകൃതിയോട് മല്ലടിച്ച് നമ്മുടെ അതിജീവനത്തിനാവശ്യമായ കാർഷിക വിഭവങ്ങളൊരുക്കുന്ന കാർഷക സമൂഹത്തിനാദരവും അംഗീകാരവും നൽകുന്നതിനായാണ് ചിങ്ങം 1 കർഷക ദിനമായി നാം ആചരിക്കുന്നത്.
വാഴൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ വാഴൂർ ഗ്രാമപഞ്ചായത്ത്, വാഴൂർ സർവ്വീസ് സഹകരണ ബാങ്ക്, വാഴൂർ കാർഷിക സ്വാശ്രയ വിപണി, കൊടുങ്ങൂർ ക്ഷീരോല്പാദക സഹകരണ സംഘം എന്നിവരുടെ നേതൃത്വത്തിൽ 2025 ആഗസ്റ്റ് മാസം 17-ാം തീയതി ഞായറാഴ്ച കർഷകദിനം സമുചിതമായി ആഘോഷിക്കുകയാണ്. അന്നേ ദിവസം ഉച്ചയ്ക്ക് നൽകുന്ന ചിങ്ങപ്പുഴുക്കിന് ആവശ്യമായ കാർഷിക ഉല്പന്നങ്ങൾ സംഭാവനയായി നൽകാൻ താല്പര്യമുള്ള കർഷരിൽ നിന്നും ആയവ കൈപ്പറ്റുന്നതിനായി 2025 ആഗസ്റ്റ് മാസം 15-ാം തീയതി വെള്ളിയാഴ്ച കലവറ നിറയ്ക്കലിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. ഉല്പന്നങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന കർഷകർ നേരിട്ട് കൃഷിഭവനിലോ താഴെപ്പറയുന്ന ഫോൺ നമ്പരിലോ ബന്ധപ്പെട്ടാൽ ആഗസ്റ്റ് 15-ാം തീയതി വെള്ളിയാഴ്ച അതാത് കൃഷിയിടങ്ങളിലെത്തി ഉല്പന്നങ്ങൾ സംഭരിക്കുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.
📱79078 50407 Sajukumar, 📱79077 29507 Sabeer,📱95262 66848 Jainy