കട്ടിള പടിയിൽ ഇരിക്കുന്നത് ദോഷം ആണ്.. എന്താണ് ദോഷം.. മറ്റൊരാൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ട് ആണ് അതാണ് ദോഷം
സന്ധ്യക്ക് അരകല്ലിൽ അരക്കുന്നത് ദോഷം ആണ്... എന്താണ് ദോഷം.. പണ്ട് കാലങ്ങളിൽ അരകല്ല് വീടിനു വെളിയിൽ ആണ് ഇട്ടിരുന്നത്.. അപ്പോൾ രാത്രിയിൽ അരക്കുമ്പോൾ ഇഴജന്തുക്കൾ അതിൽ പെടാൻ സാധ്യത ഉണ്ട് അതാണ് ദോഷം
വൈകുന്നേരം കുട്ടികൾ തേങ്ങാവെള്ളം കുടിക്കുന്നത് ദോഷം ആണ് അത് രണ്ട് ആണ് ദോഷം.. പണ്ട് വീടുകളിൽ 8 - 10 കുട്ടികൾ ഉണ്ടാവും വൈകുന്നേരം എല്ലാം വീട്ടിൽ കാണും അപ്പോൾ ഒരുത്തനു കൊടുത്താൽ മറ്റുള്ളവർ വഴക്ക് ഉണ്ടാക്കും അതാണ് ദോഷം..
രാത്രിയിൽ നഖം വെ ട്ടുന്നത് ദോഷം ആണ്.. എന്താണ് ദോഷം.. പണ്ട് വിളക്കിന്റെ വെളിച്ചത്തു കത്തി കൊണ്ടാണ് നഖം മുറിച്ചിരുന്നത് ഇരുട്ട് ആയാൽ മുറിയാൻ സാധ്യത ഉണ്ട് അതാണ് ദോഷം.
ഓടിട്ട വീടിന്റ കോടി വരുന്നിടത്തു കിണർ വന്നാൽ ദോഷം ആണ്.. എന്താണ് ദോഷം.. എലികൾ ഈ കമഴ്ത്തു ഓടിന്റെ ഇടയിലൂടെ ആണ് പോകുന്നത് അത് കിണറ്റിൽ വീഴാൻ സാധ്യത ഉണ്ട് അതാണ് ദോഷം...
കടുക് തറയിൽ വീണാൽ ദോഷം ആണ്.. എന്താണ് ദോഷം... പെറുക്കി എടുക്കാൻ ബുദ്ധിമുട്ട് ആണ്.. അതാണ് ദോഷം...
സന്ധ്യക്ക് തുണി ആലക്കുന്നത് ദോഷം ആണ്... എന്താണ് ദോഷം .. പണ്ട് അലക്ക് കല്ല് വെളിയിൽ ആണ് അവിടെ തണുപ്പ് പറ്റി ഇഴജന്തുക്കൾ കാണും അതാണ് ദോഷം
കേടായ ക്ലോക്ക് വീട്ടിൽ തൂക്കി ഇട്ടിരിക്കുന്നത് ദോഷം ആണ്
.. എന്താണ് ദോഷം അതു കേടാണ് എന്ന് അറിയാതെ അതിലെ സമയം നോക്കി നിന്നാൽ കാര്യങ്ങൾ അവതാളത്തിൽ ആകും അതാണ് ദോഷം.
കട്ടിലിൽ ഇരുന്ന് കാല് ആട്ടുന്നത് ദോഷം ആണ്.. എന്താണ് ദോഷം.. പണ്ടൊക്കെ മുറുക്കി തുപ്പുന്ന കോളാമ്പി കട്ടിലിന്റെ അടിയിൽ കാണും കാൽ കൊണ്ടാൽ അത് മറിഞ്ഞു വീഴും. അതാണ് ദോഷം.
നാരക മരം ദോഷം ആണെന്ന് പറയും. സത്യത്തിൽ അതിന്റെ മുള്ള് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. അതാണ് അതിന്റെ ദോഷം.
ഇതുപോലെ.
കടപ്ലാവ് ബലം കുറഞ്ഞ മരം ആയതുകൊണ്ട്, ഓടിട്ട വീടിനടുത്തു ആണെങ്കിൽ പെട്ടന്ന് ഒടിഞ്ഞു വീട് നാശം ഉണ്ടാകും. ഇതുകൊണ്ടാണ് പഴയ ആളുകൾ വെട്ടി കളയാൻ പറഞ്ഞിരുന്നത് 😃 ഇതുപോലെ അന്ധവിശ്വാസപരമായി ഒരുപാട് ദോഷങ്ങൾ ഇനിയും ഉണ്ട്.
കിട്ടിയിട്ടുള്ള വിവരവും വിദ്യാഭ്യാസവും ഉപയോഗിച്ച് തിരിച്ചു അറിവോടെ പുരോഗമനപരമായും യുക്തിപൂർവമായും ചിന്തിച്ചാൽ ഒരുപാട് കാര്യങ്ങൾ വെറും മണ്ടൻ ചിന്തകൾ ആണെന്ന് മനസിലാകും 😃😃😃
പണ്ട് റോടുകളിലും വീടുകളിലും രാത്രിയിൽ വെളിച്ചം ഇല്ലായിരുന്നു. അപ്പോൾ ഇഷ്ട്ടം പോലെ പ്രേതങ്ങളും യെക്ഷികളും ഉണ്ടായിരുന്നു. എന്നാൽ എല്ലായിടത്തും ലൈറ്റുകൾ വന്നു,വെളിച്ചം ആളനക്കംവന്നു.സിസിടിവി വന്നു.അപ്പോൾ ഇതൊക്കെ താനേ ഇല്ലാതായി. ഇതുപോലെ തലച്ചോറിൽ അല്പം വെളിച്ചം അനക്കം കൊടുക്കുക എല്ലാ ഭയങ്ങളും താനേ ഇല്ലാതാകും
കടപ്പാട് fb