വാഴൂർ : 2025 ഡിസംബർ 9ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഴൂർ ഗവൺമെൻറ് പ്രസ്സിൽ അച്ചടിച്ച വിവിധ ബാലറ്റ് പേപ്പറുകളുടെ ആദ്യ വിതരണം നടന്നു. വാഴൂർ ഗവൺമെൻറ് പ്രസ്സ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ രശ്മി , കോട്ടയം ജില്ല അഡീഷണൽ മജിസ്ട്രേറ്റ് ശ്രീജിത്ത് എസിന് മുഴുവൻ ജീവനക്കാരുടെയും സാന്നിധ്യത്തിൽ ബാലറ്റ് പേപ്പറുകൾ അടങ്ങിയ പെട്ടികൾ കൈമാറി.
കോട്ടയം ജില്ലയിലെ 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 6 മുൻസിപ്പാലിറ്റികൾ, 71 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായിഉള്ള ബാലറ്റുകളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വാഴൂർ ഗവൺമെൻറ് പ്രസിലെ മുഴുവൻ ജീവനക്കാരും രാപ്പകൽ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.