വാഴൂർ: കൊടുങ്ങൂർ ഗവൺമെൻറ് സ്കൂളിനെ പുക മാലിന്യം കൊണ്ട് ശ്വാസം മുട്ടിച്ചു. സ്കൂൾ കോമ്പൗണ്ടിനോട് ചേർന്നുള്ള വ്യാപാര സ്ഥാപനത്തിൽ ഉച്ചകഴിഞ്ഞപ്പോൾ മുതൽ മാലിന്യം കത്തിക്കുന്നതിനാൽ ആണ് സ്കൂളും പരിസരവും പുകകൊണ്ട് നിറഞ്ഞത്. പല കുട്ടികൾക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടു. എൽകെജി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇത് ആദ്യമായിയാണ് ഇത്തരം അനുഭവം ഉണ്ടാവുന്നതെന്ന് PTA പ്രസിഡൻറ് സജീവ് ജോർജ് പറഞ്ഞു.
ക്ലാസ് റൂമുകളിൽ പുക നിറഞ്ഞതോടെ അധ്യാപകർക്കും കുട്ടികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയും കാര്യം അന്വേഷിച്ചപ്പോഴാണ് മാലിന്യം കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇനിയും ഇത്തരം സാഹചര്യമുണ്ടായാൽ സ്കൂൾ നടപടിയുമായി മുന്നോട്ടു പോകുമെന്ന് PTA പ്രസിഡൻറ് പറഞ്ഞു.


