പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് വാഴൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കായികപ്രേമികൾക്കും പ്രത്യേകിച്ച് യുവജനങ്ങൾക്കും പരിശീലനത്തിനായി പൊതുവായി ഉപയോഗിക്കാവുന്ന ഒരു ബാഡ്മിന്റൺ കോർട്ട് ലഭ്യമല്ലായിരുന്നു. പദ്ധതി പൂർത്തിയായതോടെ പഞ്ചായത്തിന്റെ സ്വന്തം പരിധിക്കുള്ളിൽ തന്നെ മികച്ച സൗകര്യങ്ങളോടുകൂടിയ ഒരു കായികവേദി സാക്ഷാത്കരിക്കപ്പെട്ടു.
യുവതലമുറയ്ക്ക് അവരുടെ കായിക കഴിവുകൾ വികസിപ്പിക്കാനും നിലനിർത്താനും ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഒരു മികച്ച പരിശീലന കേന്ദ്രമായി ഈ ഇൻഡോർ ബാഡ്മിന്റൺ കോർട്ട് മാറിയിട്ടുണ്ട്.


