വിമാനത്തില്‍ 160 ഓളം യാത്രക്കാരും വിമാന ജീവനക്കാരും ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. അടിയന്തര ലാന്‍ഡിങ്ങിനിടെ യാത്രക്കാര്‍ക്ക് പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവളവും എയര്‍ലൈന്‍ അധികൃതരും സ്ഥിരീകരിച്ചു.
വിമാനം ഇറങ്ങിയ ഉടന്‍ തന്നെ എയര്‍പോര്‍ട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമുകളും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ടയറുകളില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് അടിയന്തര സാഹചര്യം സൃഷ്ടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ വന്‍ അപകടം ഒഴിവായതായാണ് വ്യോമയാന വിദഗ്ധരുടെ അഭിപ്രായം.


